മു​ണ്ട​ക്ക​യം: സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ആ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം – വ​സ​ന്ത് 18 ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നശീ​ലം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന വാ​യ​നവ​സ​ന്തം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു നി​ർ​വ​ഹി​ച്ചു.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യു​ടെ മെം​ബ​ർ​ഷി​പ്പ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം ബി. ​ജ​യ​ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡ​യ​സ് കോ​ക്കാ​ട്ട്, മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് മ​ഞ്ചാ​ടി​യി​ൽ, ബ​ർ​സാ​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​യി​ൽ, സ​ജി​മോ​ൻ കെ.​പി. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.