കോരുത്തോട്: സി.ബി.എസ് ഇ 10-ാം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷ വും നൂറു ശതമാനം വിജയം കൊയ്ത് സെന്റ്.ജോർജ് പബ്ലിക്ക് സ്കൂൾ. പത്തരമാറ്റ് വിജയവുമായി സോനാ. പതിനെട്ട് കു ട്ടികൾ പരീക്ഷ എഴുതിയതിൽ 500 ൽ 490 മാർക്ക് നേടി സോനാ ജോസഫും 475 മാർക്ക് നേടി പ്രിനോൺ ബെന്നിയും മികച്ച വിജയം കരസ്ഥ മാക്കി.ബാക്കി എല്ലാ വിദ്യാർത്ഥികൾളും ഡിസ്റ്റിൻഷൻ മാർക്കും നേടി.

സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂൾ ഈ വര്‍ഷവും നൂറുമേനി വിജയം നേടിയതോടെ മല യോര മേഖലയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളെന്ന സൽപ്പേര് നിലനിർ ത്തി.നിരന്തരമായ പരിശീലനവും ഉന്നത നിലവാരം പുലര്‍ത്തുന്ന അധ്യാപനവുമാണ് നൂറുശതമാനം വിജയം നേടുവാന്‍ സഹായിച്ചത് എന്ന് സ്‌കൂള്‍ മാനേജര്‍ ഫാദര്‍. ജോസ് മംഗലത്തിൽ പറഞ്ഞു.

മലയോര മേഖലയിലെ കര്‍ഷകരുടെ മക്കള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുകയും മികച്ച നിലവാരത്തിൽ എത്തിക്കുകയും ചെയ്യുന്ന കോരുത്തോട് പഞ്ചായത്തിലെ ഏക പബ്ലിക്ക് സ്‌കൂളാണ് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂള്‍. ഭാവിയിൽ കോരുത്തോടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകേക്കുവാന്‍ ഈ വിജയം മുതൽ കൂട്ടാകുമെന്നതിൽ സംശയമില്ല. അദ്ദേഹം പറഞ്ഞു.

ഉന്നതവിജയത്തിനായി പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും നന്നായി പഠിച്ച വിദ്യാര്‍ത്ഥികള്‍ ക്കും അവരെ കരുതലോടെ പറഞ്ഞയച്ച മാതാപിതാക്കള്‍ക്കും സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മംഗലത്തിൽ , പ്രിന്‍സിപ്പൽ ഫാദര്‍ തോമസ് കണ്ടപ്ലാക്കലും പി.ടി.എ .പ്രസിഡ ൻറ് ശ്രീ.ജോജോ പാമ്പാടത്തും അഭിനന്ദനങ്ങള്‍ അറിയിച്ചു.