സെന്റ് ഇഫ്രേംസ് സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം തിരുമുറ്റം 2019
സെന്റ് ഇഫ്രേംസ് സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏഴാം വര്‍ഷവും ഒത്തുകൂടുന്നു. 1979 മുതല്‍ 2019 വരെ പഠിച്ചിറങ്ങിയ കുട്ടികളും പൂര്‍വ്വ അദ്ധ്യാപകരും 19-ാം തീയതി ഞായാറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ഒത്തു കൂടുന്നു. ഇതിനോടകം തന്നെ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ചെയ്ത് ശ്രദ്ധനേടിയ തിരുമുറ്റം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സജീവ പ്രവര്‍ത്തനം ആണ് സ്‌കൂളില്‍ നടത്തുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് സൂകൂല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും വെളിപാടിന്റെ പുസ്തകം ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായ സഞ്ചുതോമസിനെ ആദരിക്കുന്നു.