സെന്‍റ്. ഡോമിനിക്സ് കോളേജ് ഫിസിക്സ്‌ ഡിപ്പാർട്മെന്റും അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജും സംയുക്തമായി ‘ഡിജിറ്റൽ യുഗത്തിലെ പഠനോപകരണങ്ങൾ’ എന്ന വിഷയത്തിൽ ശില്പശാല നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് (KSCSTE) ശില്പശാലയ്ക്കുള്ള സാമ്പത്തിക സഹായം നല്കി. കേരള സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. കെ. ത്യാഗു ശില്പശാല നയിച്ചു. ഇരു കലാലയങ്ങളിൽ നിന്നുമായി നൂറ്റമ്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു. ഡിജിറ്റൽ പഠനോപകരണങ്ങളുടെ സാധ്യതകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്കി. പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, നെൽസൺ കുര്യാക്കോസ്, ഡോ ജെസ്ബി ജോർജ്ജ്, റവ ഡോ മനോജ് പാലക്കുടി, സ്മിത മാത്യു എന്നിവർ നേതൃത്വം നല്കി.