കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം സംഘടിപ്പി ക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് വ്യാഴാഴ്ച തുടക്കമാകും. ബയോടെക്നോളജി, എൻ വയോൺമെൻ്റ് ആൻ്റ് കൺസർവേഷൻ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിലൂ ടെ ജൈവ സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളെ പരിചയപ്പെടുത്തുകയും പാരിസ്ഥി തിക പ്രശ്നങ്ങളെ അവലോകനം ചെയ്യുകയുമാണ് ലക്ഷ്യമിടുന്നത്.

വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന സെമിനാർ, കെ.എസ്.സി. എസ്. ടി. ഇ, ജ വഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എ. ജി പാണ്ഡുരംഗൻ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേ ജർ ഫാ. വർഗീസ് പരിന്തിരിക്കൽ പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കൺവീനർ ഡോ. ആർ.ബി സ്മിത, റവ. ഡോ. മനോജ് പാലക്കുടി, ഡോ. ജോജോ ജോർജ്, പ്രൊഫ. പ്രതീഷ് അബ്രഹാം, പ്രൊഫ. മൈക്കിൾ തോമസ് എന്നിവർ നേതൃത്വം നൽകും.

ജെ. എൻ. ടി. ബി. ജി. ആർ. ഐ. ബയോടെക്നോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് ഡിവിഷൻ മുൻ മേധാവി ഡോ. പി എൻ കൃഷ്ണൻ, കെ. എഫ്. ആർ. ഐ. പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. പി. എ. ജോസ്,   സെൻറ് തോമസ് കോളേജ് കോഴഞ്ചേരി സസ്യശാ സ്ത്ര വിഭാഗം മേധാവി ഡോ. ലീന എബ്രഹാം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. തുടർന്നുള്ള സെഷനുകളിൽ, രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റി, കോളേജ് തലങ്ങളിൽ നിന്നുള്ള ഗവേഷകരും വിദ്യാർത്ഥികളും തങ്ങളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കും.