ചെങ്ങളം:മൂന്നു ദിവസമായി സെന്റ് ആന്റണീസ് പള്ളിയിൽ വിശ്വാസികൾക്ക് അനിർ വചനീയമായ ആത്മശാന്തിയും സൗഖ്യവും പ്രദായനം ചെയ്തിരുന്ന വിശുദ്ധ അന്തോനീ സിന്റെ തിരുശേഷിപ്പ് വണക്കം സമാപിച്ചു. തുടർന്ന് വൈകിട്ട് നാലരയോടെ തിരുശേഷി പ്പ് കറുകുറ്റി അസ്സീസ്സി ശാന്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നാനാജാതി മതസ്ഥരായ വിശ്വാസികൾ തങ്ങളുടെ വിവിധ നിയോഗങ്ങൾ വിശുദ്ധ അന്തോനീസു വഴി ദൈവത്തിന് സമർപ്പിച്ചു. 
തിരുക്കർമങ്ങൾക്ക് കാഞ്ഞിരപ്പള്ളി ബിഷപ്പ് കാർമികത്വം വഹിച്ചു

രാവിലെ നടന്ന തിരുക്കർമങ്ങൾക്ക് കാഞ്ഞിരപ്പള്ളി രൂപതാ രൂപാതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹിച്ചു. ഒരു കാലത്തു തെക്കേ ഇന്ത്യയിലെ വി. അന്തോനീസിന്റെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്ന ചെങ്ങളം വീണ്ടും അതിന്റെ പ്രതാപകാലത്തേക്കു തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് ” ബിഷപ്പ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു.

ഒരു ദൈവാലയത്തിൽ തുടർച്ചയായി രണ്ടു വർഷം വിശുദ്ധന്റെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി കൊണ്ട് വരുക എന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന താണെന്നും ചെങ്ങളം പള്ളി ഈ കാര്യത്തിൽ അനുഗ്രഹിതമാണ് എന്നും പാദുവയിൽ നിന്നും എത്തിയ ഫാ.അലക്‌സാൻഡ്രോ റാത്തി പറഞ്ഞു.

തിരുശേഷിപ്പ് വണക്കത്തിന് പ്രമുഖർ എത്തി

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അടക്കമുള്ള വിവിധ രാഷ്ട്രീയ,സാമൂഹ്യ നേതാക്ക ൾ, തലൈവാസൽ വിജയ്, സിനി എബ്രഹാം , ബേബി സജ്ഞന തുടങ്ങിയ ചലച്ചിത്ര രംഗ ത്തെ പ്രമുഖർ തുടങ്ങിയ നിരവധി ആളുകൾ വിശുദ്ധന്റെ തിരുശേപ്പിപ്പു വണങ്ങുവാ നായി എത്തിയിരുന്നു.ർഥാടനത്തോട് അനുബന്ധിച്ചു വിവിധ കമ്മറ്റികൾ ക്കു പള്ളി വികാരി ഫാ.മാത്യു പുതുമന, ഫാ. ജോൺ പൊരുന്നോലിൽ, ഫാ.ജസ്റ്റിൻ പനച്ചിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.