സാക്ഷരതയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍കുന്ന കേരളം പക്ഷെ തൊഴില്‍ മേഖലയില്‍ പിന്നോക്കം പോകുന്നതായി കാണുന്നുവെന്ന് ജസ്റ്റീസ് ആന്റണി ഡോമിനിക്. പരമ്പരാഗത വിദ്യാഭ്യാസത്തിന് പുറമേ പുതിയ തൊഴിലുറവിടങ്ങള്‍ തേടേണ്ടതാണ്. കേരളത്തില്‍ കണ്ടുവരുന്ന വിദ്യാഭ്യാസരീതികളില്‍ തൊഴില്‍ സാധ്യത തുലോം കുറവാണ്. അതുകൊണ്ട് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകള്‍ കേരളത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

പുതിയ തൊഴില്‍ മേഖലകള്‍ തേടുന്ന ഉറവിടങ്ങള്‍ ധാരളമായി ഉണ്ടാവേണ്ടത് ഇന്നിന്റെ ആവശ്യമാണ്,അതിലൂടെ മാത്രമെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയുവെന്ന് പൊന്‍കുന്നം സാന്‍ അന്റോണിയോയില്‍ പുതിയതായി തുടങ്ങുന്ന സ്റ്റഡി എബ്രോഡ് സെന്ററിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കവെ ജസ്റ്റിസ് ആന്റണി ഡോമിനിക്ക് അഭിപ്രായപ്പെട്ടു. സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജുകളുടെ ഡയറക്ടര്‍ റവ. ഡോ.ആന്റണി നിരപ്പേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എഡക്‌സ് ഗ്ലോബല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് സി.ഇ.ഒ ജോണ്‍ ലിഗോ, പൊന്‍കുന്നം ഹോളിഫാമിലിചര്‍ച്ച് വികാരി റവ. ഫാ. ജോണി ചെരിപുറം, ഫാ.തോമസ് ഈറ്റോലില്‍, ജോസ് ആന്റണി (പി. ആര്‍. ഒ സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജസ്), സണ്ണി പി. ജെ (സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍), ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കല്‍,സജി നായ്പുരയിടം, ടിജോമോന്‍ ജേക്കബ്, റ്റിജോ തേക്കുംതോട്ടം (പ്രസിഡന്റ് സി.വൈ. എം.എ പൊന്‍കുന്നം), ടോമി ഡൊമിനിക്ക് (പ്രസിഡന്റ് വ്യാപാരി വ്യവസായി പൊന്‍കുന്നം യൂണിറ്റ്.) ജോസഫ് തോമസ് ഉറുമ്പില്‍ (വ്യാപാരി വ്യവസായി താലൂക്ക് പ്രസിഡന്റ്) എന്നിവര്‍ പ്രസംഗിച്ചു.