ചെങ്ങളം:ഇറ്റലിയിലെ പാദുവയിൽ സൂക്ഷിച്ചിരിക്കുന്നതും 800ൽ അധികം വർഷം പഴക്കമുള്ളതുമായ അത്ഭുത പ്രവർത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പി ന്റെ പൊതുവണക്കം ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ ഒൻപതിന് വൈകിട്ട് നാലു മുതൽ 11ന് രാവിലെ 10 വരെ നടക്കും. തിരുക്കർമങ്ങൾക്ക് കാഞ്ഞിര പ്പള്ളി തൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ,സഹായമെത്രാൻ മാർ ജോസ് പുളിക്കൽ , ചെങ്ങളം പള്ളി വികാരി ഫാ.മാത്യു പുതുമന എന്നിവർ നേതൃത്വം നൽകും.

പരിശുദ്ധ കുർബാന സമയം
ഒൻപതിന് വൈകിട്ട് 4.00,6.00
10ന് രാവിലെ 5.30,6,45,9.15,11.30, വൈകിട്ട് 4.00,6.00
11ന് രാവിലെ 5.00,7.00,9.30

നൊവേന
വിദ്യാർഥികൾ,ഉദ്യോഗാർഥികൾ തുടങ്ങി വിവിധ പ്രശ്‌നങ്ങളിൽപെട്ടു ഉഴലുന്നവർക്കായി ഒൻപതിന് വൈകിട്ട് നാലു മുതൽ 11ന് രാവിലെ 10 വരെ തുടർച്ചയായി വി.അന്തോനിസിന്റെ നൊവേന ഉണ്ടായിരിക്കും.വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കു അവരുടെ വൈദികരുടെ നേതൃത്വത്തിൽ വി.അന്തോനീസിന്റെ നൊവേന അർപ്പിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ആന്റണി നാമധാരികളുടെ സംഗമം

കേരളത്തിന്റെ പാദുവയായ വി. അന്തോനീസിന്റെ തീർത്ഥാടന കേന്ദ്രമായ ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ പൊതുവണക്കത്തിന്റെ ഭാഗമായി വിവിധ നിയോഗങ്ങളെ സമർപ്പിച്ചുകൊണ്ട് വി. അന്തോനീസിന്റെ നൊവേനയും സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളിലുള്ള ആഘോഷമായ പരിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.ഇതിന്റെ ഭാഗമായി ആന്റണി നാമധാരികളുടെ സംഗമം 10ന് രണ്ടു മുതൽ നാലുവരെ പള്ളിയിൽ നടക്കും.

ചെങ്ങളത്തെ തിരുശേഷിപ്പുകൾ

വി.അന്തോനീസ്,അൽഫോൻസാമ്മ,കൊച്ചുത്രേസ്യം,എവുപ്രാസ്യമ്മ,മദർ തെരേസ,യൂദാ തദാവൂസ്,ക്ലാര,ഡോൻ ബോസ്‌കോ,പത്രോസ്,ജോൺ 23ാം മാർപാപ്പാ,ഫൗസ്റ്റീന,ചാവറയച്ചൻ,ആന്റണി മേരി ഡി ക്ലാരറ്റ്,റഫയല്ലാ മരിയ ചിമ്മാത്തി, ഫ്രാൻസിസ് സാലസ്,മരിയ ഗൊരേത്തി എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് സെന്റ് ആമ്‌റണീസ് പള്ളിയിൽ നിത്യവണക്കത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്നത്.