മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ 2020-21 അധ്യയനവർഷത്തെ  മികച്ച എൻ. എസ്.എസ്.പ്രവർത്തനങ്ങൾക്കുള്ള  പ്രശംസാപത്രം ശ്രീ ശബരീശ കോളേജിന് പ്രഖ്യാ പിച്ചു. കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വാണി മരിയ ജോസിനും പുരസ്കാരം ലഭിക്കും. നാഷണൽ സർവ്വീസ് സ്കീമിലൂടെ ട്രൈബൽ ഗ്രാമങ്ങളിൽ കോ ളേജിലെ വിദ്യാർത്ഥികൾ നടപ്പാക്കിയ ബഹുമുഖ പ്രവർത്തനങ്ങൾ വിലയിരുത്തിയാ ണ് സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ ലഭിച്ചിരിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പ ൽ പ്രൊഫ. വീ.ജി. ഹരീഷ്കുമാർ അറിയിച്ചു.
സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ 14 കോളേജുകൾക്കാണ് ഇ ത്തവണ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രശംസാപത്രം ലഭിക്കുന്നത്. 2017 ലെ ദക്ഷി ണേന്ത്യൻ പ്രീ റിപ്പബ്ളിക് ദിന പരേഡ് ക്യാമ്പ്, ജൈവ സാക്ഷരതാ പരിപാടി, ഭവന നിർമ്മാണം, ജൈവ കൃഷി , ഉത്തരവാദിത്വ ടൂറിസം, റോഡ് നിർമ്മാണം, കോവിഡ് പ്രതിരോധം, മെഡിക്കൽ ക്യാമ്പുകൾ, രക്തദാനം, നേതൃത്വ പരിശീലന ക്യാമ്പുകൾ, ദുരന്ത നിവാരണം, വിദ്യാഭ്യാസ സഹായം, ദത്ത് ഗ്രാമം പദ്ധതി, പരിസ്ഥിതി സംരക്ഷ ണം തുടങ്ങി നിരവധി മേഖലകളിൽ ശബരീശ കോളേജിലെ എൻ.എസ്.എസ്. വോള ന്റിയേഴ്സ് സജീവ ഇടപെടലുകൾ നടത്തിയിരുന്നു. കോളേജിലെ എൻ.എസ്. എസ്. വി ദ്യാർത്ഥികൾ ആസ്സാം, ഹിമാചൽപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന ദേശീയ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുമുണ്ട്. ഇന്ത്യയിൽ പട്ടികവർഗ്ഗ മാനേജ്മെ ന്റിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ എയ്ഡ്സ് ആർട്സ് & സയൻസ് കോളേജ് കൂടി യാണ് ശ്രീ ശബരീശ കോളേജ്.