മുരിക്കുംവയല്‍: ശ്രീ ശബരീശ കോളേജില്‍ ‘ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍ സ് & റോബോട്ടിക്‌സ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംസ്ഥാന ത ല സെമിനാര്‍ കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി  ഫസി ലുര്‍ റഹ്മാന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ .വി.ജി ഹരീ ഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദുബായിലെ റാസ് അല്‍ഹതി റോബോട്ടിക്‌ സ് & ഓട്ടോമേഷന്‍ ഡയറക്ടറും, സൃഷ്ടി റോബോട്ടിക്‌സ് ഇന്ത്യ മിഡില്‍ ഈ സ്റ്റ് സി.ഇ.ഒയും, റോബോറേവ് ഇന്ത്യ ഡയറക്ടറുമായ പ്രൊഫ. സുനില്‍ പോള്‍ ക്ലാസ്സുകള്‍ നയിച്ചു.

മനുഷ്യോപകാരപ്രദമായ റോബോട്ടുകളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട അടിസ്ഥാന പരിശീലനം വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും നല്‍കുക യെന്ന ലക്ഷ്യത്തോടെയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. കംപ്യൂട്ടര്‍ ആ പ്ലിക്കേഷന്‍ വിഭാഗം മേധാവി അനിതകൃഷ്ണ ജി, കൊമേഴ്‌സ് വിഭാഗം മേ ധാവി അരുണ്‍ കെ.ബാലന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി സരിതമോള്‍ കെ. പി, വിദ്യാര്‍ത്ഥി പ്രതിനിധി വിഷ്ണു കെ.ബി, ബി.സി.എ ഫാക്കല്‍റ്റി ഫൈ മിന റിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.