മുണ്ടക്കയം: ശ്രീനാരായണഗുരുദേവന്‍ ആലുവാ ആദ്വൈതാശ്രമത്തില്‍ 1919ല്‍ ഹൈറേ ഞ്ചിലേയ്ക്കു നടത്തിയ യാത്രയുടെ 100-മത് വാര്‍ഷികം, മഹാകവി കുമാരനാശാന്റെ  ദീപാര്‍പ്പണം പ്രാര്‍ഥനാഗീതത്തിന്റെ രചനാ ശതാബ്ദി ആചരണം എന്നിവ എസ്എന്‍ ഡിപി യോഗം ഹൈറേഞ്ച് യൂണിയന്‍,ശാഖകള്‍, പോഷകസംഘടനകള്‍ എന്നിവയുടെ  ആഭിമുഖ്യത്തില്‍ 15 ന് 8.30 മുതല്‍ ഗുരുദേവപുരം ശ്രീനാരായണനഗറില്‍ നടത്തും. രാവിലെ 8.30ന് രജിസ്‌ട്രേഷന്‍. 9ന് ദീപാര്‍പ്പണം പ്രാര്‍ഥനാഗീതം ആലാപന മല്‍സരം. യൂണിയനു കീഴിലെ ശാഖകളില്‍ നിന്നു 15 പേര്‍ അടങ്ങുന്ന ജൂനിയര്‍, സീനിയര്‍ ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2 ന് ശ്രീനാരായണ ഗുരുദേവന്റെ ഹൈറേഞ്ച് മേഖല യാത്രാ ശതാബ്ദി സ മ്മേളനം നടത്തും. യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിക്കും. എസ്.എന്‍,ഡി.പി യോഗം കൗണ്‍സിലര്‍ എ.ജി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേല്‍ ആമുഖപ്രഭാഷണവും, സെക്രട്ടറി അഡ്വ.പി.ജീരാ ജ് മുഖ്യപ്രഭാഷണവും നടത്തും. കേരളകൗമുദി ലേഖകന്‍ സോമനാഥന്‍ ഗുരുദേവന്റെ ഹൈറേഞ്ച് മേഖല യാത്ര അനുസ്മരണ പ്രഭാഷണവും,  കോട്ടയം യൂണിയന്‍ വൈസ് പ്രസിഡന്റ് വി.എം.ശശി മഹാകവി കുമാരനാശാന്റെ  ദീപാര്‍പ്പണം പ്രാര്‍ഥനാഗീത ത്തിന്റെ രചനാ ശതാബ്ധി അനുസ്മരണ പ്രഭാഷണവും നടത്തും. മല്‍സര വിജയികള്‍ക്ക് യോഗം അസിസ്റ്റന്റ് സെക്രട്ടറി എന്‍. വിജയന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.