കാഞ്ഞിരപ്പള്ളി:കുന്നും ഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ കുന്നും ഭാഗത്ത് എത്തി.

കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന യുവജന കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്‌കൂളില്‍ എത്തിയത്. സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായായിരുന്നു ചീഫ് എന്‍ജിനിയര്‍ എന്‍ .മോഹന്‍കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍ ബിജു എന്നിവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. 
നിലവിലെ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിന്റെ പരിസരമാകെ നേരില്‍ കണ്ട സംഘം എം എല്‍ എ അടക്കമുള്ളവരുവായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.സ്‌കൂളിനോട് അനുബന്ധിച്ചുള്ള സ്ഥലം 200 മീറ്റര്‍ സിന്തറ്റിക് ട്രാക്, സെവന്‍സ് ഫുട്‌ബോള്‍ കോര്‍ട്ട്,വോളിബോള്‍ ,ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍, നീന്തല്‍ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണന്ന് സംഘം വിലയിരുത്തി. സ്ഥല പരിമിതി മൂലം ത്രോ ഇനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റും. ഏകദേശം പത്ത് കോടിയോളം രൂപ പദ്ധതിക്കായി ചെലവ് വരും.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും പരമാവധി മരങ്ങള്‍ മുറിച്ച് മാറ്റാതെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുമെന്ന് ചീഫ് എന്‍ജിനിയര്‍ മോഹന്‍കുമാര്‍ പറഞ്ഞു. പ്രാഥമിക രൂപരേഖ തയാറാക്കാന്‍ പിഡബ്ല്യ ഡി അസിസ്റ്റ് എന്‍ജിനിയറെ ചുമതലപ്പെടു ത്തായിട്ടുണ്ട്. എം എല്‍ എ യുടെ കൂടി താല്പര്യം കണക്കിലെടുത്ത് അന്തിമരൂപരേഖ യും എസ്റ്റിമേറ്റും തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ചീഫ് എന്‍ജിനിയര്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണന്നും ഈ വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ഡോ എന്‍ ജയരാജ് എം.എല്‍ എ പറഞ്ഞു.പി ഡ ഡബ്ലു ഡി ,എ.ഇ പി.കെമനേഷും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.