കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. ഹൈസ്‌കൂളിനായി നിർമിക്കുന്ന പുതിയ അക്കാദമി ക് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ഡോ. എൻ ജയരാജ് എം.എൽ.എ നിർവഹിച്ചു. സ്‌പോർസ് സ്‌കൂളിന്റെ നിർമാണാത്തിനായിട്ടാണ് പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിക്കു ന്നത്. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തം ഗങ്ങളായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ശശികലാ നായർ, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.എം സുനി, റോസമ്മ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ. ജയരാജ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. നിലവിൽ സ്‌കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന തിന്റെ സമീപമാണ് പുതിയ അക്കാദമിക് ബ്ലോക്ക് പണിയുന്നത്. അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി 14 ക്ലാസ് മുറികൾ, ഓഫിസ്, സ്റ്റാഫ് മുറികൾ, ലാബുകൾ, മൾട്ടിമീഡിയ റൂം, ലൈബ്രറി, റീഡിങ് റൂം എന്നിവയുൾപ്പെടുന്നതായിരിക്കും പുതിയ സ്‌കൂൾ കെട്ടിടം.ഇതിനായി ഇവിടുത്തെ മരങ്ങൾ മുറിച്ച് നീക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെ യ്തു കഴിഞ്ഞു.സ്‌പോർട്‌സ് സ്‌കൂൾ നിർമിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം തുടങ്ങുന്നത്.നിലവിലെ സ്‌കൂൾ കെട്ടിടം പൊളി ച്ച് നീക്കിയാൽ മാത്രമെ സ്‌പോർട്‌സ് സ്‌കൂളിന്റെ നിർമാണം ആരംഭിക്കാൻ സാധിക്കു. . സ്‌പോർട്‌സ് സ്‌കൂളിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനത്തിന് രണ്ട് കോടി രൂപ 2014 ൽ ബജറ്റിൽ അനുവധിച്ചിരുന്നു. ആകെ 20 കോടി രൂപയാണ് പദ്ധതിയ്ക്ക് ചിലവ് പ്രതി ക്ഷിക്കുന്നത്.