പൊൻകുന്നം: ലോക് ഡൗൺ മൂലം പണിയില്ലാതായ ദിവസങ്ങളിലും ഇവർ സഹോദര ങ്ങൾ വിശ്രമമില്ലാതെ പണിചെയ്തു.ആശാരിപ്പണിക്കാരായ പൊൻകുന്നം കോയിപ്പള്ളി കോരംചിറയിൽ സതീഷും സുധീഷും വീട്ടിലിരുന്ന് കരകൗശല ശിൽപ്പങ്ങളുടെ നിർമാണ ത്തിലൂടെ ഈ ദിനങ്ങളെ സാർഥകമാക്കുകയാണ്.
കോരംചിറയിൽ വനജയുടെയും പരേതനായ കെ.പി.ശശിയുടെയും മക്കളായ ഇരുവരും മരപ്പണി തൊഴിലായി സ്വീകരിച്ചപ്പോഴും കുട്ടികളായിരിക്കുമ്പോൾ മുതൽ തുടങ്ങിയ കര കൗശല തത്പരത തുടരുകയായിരുന്നു. പണിയുടെ ഇടവേളകളിൽ ഇരുവരും ശിൽപ്പ നി ർമാണത്തിൽ ഏർപ്പെടുമായിരുന്നു.ഇപ്പോൾ ഇവർ ലോക്ഡൗൺ ദിനങ്ങളിൽ പൂർണമാ യും ശിൽപ്പനിർമാണത്തിലായിരുന്നു.യഥാർഥ ലോറിയുടെ എല്ലാ പൂർണതയുമുള്ള ചെ റു മാതൃക ഇവരുടെ ശിൽപ്പവൈദഗ്ധ്യം വിളിച്ചോതുന്നതാണ്. കൂടാതെ ചങ്ങലവിളക്ക്, പക്ഷികൾ തുടങ്ങി നിരവധി ദാരുശിൽപ്പങ്ങളാണ് ഇവർ നിർമിക്കുന്നത്. ഒരാഴ്ചക്കിടെ പകൽ മുഴുവൻ ശിൽപ്പനിർമാണമായിരുന്നു ഇവർ.