കാഞ്ഞിരപ്പള്ളി: ശിശുദിനത്തില്‍ രാഷ്ട്രപതിയോട് സംവദിക്കാന്‍ അവസരം ലഭിച്ചവരി ല്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് വണ്ടന്‍പാറ സ്വദേശി കെസിയ ബേബിയും. ഇടക്കുന്നം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കാഞ്ഞി രപ്പള്ളി ആനക്കല്ല് വാതില്‍ക്കാട്ട് ബേബി വര്‍ക്കിയുടെയും, ആനി ജോണിന്റെയും മക ളാണ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എക്‌സ് പ്ലോറിങ് ഇന്ത്യ പദ്ധതിയിലൂ ടെയാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്.

പദ്ധതിയുടെ ഭാഗമായി തിരുവല്ലയിലും തിരുവനന്തപുരത്തും നട ക്യാമ്പില്‍ നിന്ന് വിജ യിച്ചാണ് കെസിയ ഈ സുവാര്‍ണ്ണാവസരം നേടിയെടുത്തത്. ഏഴു ദിവസത്തെ പരിപാ ടിയില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച, പാര്‍ലമെന്റ്, വിവിധ യൂണിവേഴ്‌സിറ്റികള്‍, ചരിത്ര സ്മാരകങ്ങള്‍, എന്നിവ സന്ദര്‍ശിക്കും. സംസ്ഥാനത്തു നിന്ന് തിരഞ്ഞെടുത്ത വി ദ്യാര്‍ഥികളോടൊപ്പം കൊച്ചിയില്‍ നിന്നും കെസിയ ഡല്ഹിയിലേക്ക് തിങ്കളാഴ്ച യാത്ര തിരിച്ചു. സഹോദരങ്ങള്‍: സോളമന്‍ ബേബി, ഇമ്മാനുവല്‍ ബേബി.