കാഞ്ഞിരപ്പള്ളി: ശ്രീ മധുര മീനാക്ഷി ക്ഷേത്രത്തിലെ  ജലക്ഷാമം പരിഹരിക്കാനായി ശ ബരിമല സ്പെഷ്യൽ ഫണ്ടിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച് നൽകിയ കുഴൽ കിണറിനാവശ്യമായ ടാങ്കും, മോട്ടോറും, അനുബന്ധ സാമ ഗ്രികളും  പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീറും, വാർഡ് മെംബർ എം.എ.റിബിൻ ഷായും ചേർന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾക്ക് കൈമാറി.ഉപദേശക സമി തി സെക്രട്ടറി ഡി.സാബു ഉതിരംകാവിൽ,വൈസ് പ്രസിഡണ്ട് വി.ആർ.രാധാകൃഷ്ണൻ വെച്ചൂക്കുന്നേൽ എന്നിവർ ടാങ്കും, മോട്ടോറും ഏറ്റ് വാങ്ങി.

ക്ഷേത്രോപദേശക സമിതി എക്സിക്യൂട്ടിവ് അംഗങ്ങളായ എ.ആർ.മനോജ് അമ്പാട്ട്, പി. ആർ.പ്രകാശ് പുതുപ്പറമ്പിൽ, എം.കെ.സജിലാൽ മാമ്മൂട്ടിൽ,റ്റി.പി.വിശ്വനാഥപിള്ള തെ ക്കുംപുറത്ത്, എട്ടാം വാർഡ് കുടുംബശ്രീ സിഡിഎസ് അംഗം ദീപ്തി ഷാജി, ഗണപതിയാ ർ കോവിൽ ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഷാജി തേവർമലയിൽ, ടി.പി. പരമേശ്വരൻ പിള്ള, അൻഷാദ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.ശബരിമല സ്പെഷ്യ ൽ ഫണ്ടിൽ ഉൾപ്പെടുത്തി മധുര മീനാക്ഷി ക്ഷേത്രം, ഗണപതിയാർ കോവിൽ ഉൾപ്പെടെ യുള്ള ക്ഷേത്രങ്ങൾക്ക് അന്നദാനത്തിനാവശ്യമായ പാത്രങ്ങളും നൽകിയിരുന്നു.