മുണ്ടക്കയം: സെന്‍റ്  ആന്‍റണീസ് ഹൈസ്‌കൂളും പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും സംയുക്തമായി സെന്‍റ് ആന്‍റണീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍  എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി. കേരള ആംഡ് പോലീസ് ബറ്റാലിയന്‍ കമണന്‍റ് ബാസ്റ്റിന്‍ സാബു സി. മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.

പെരുവന്താനം എസ്‌ഐ പ്രശാന്ത് പി. നായര്‍, എപിസി എഡിഎന്‍ഒ സുരേഷ് ബാബു,  സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, ഹെഡ്മാസ്റ്റര്‍ മാത്യു സ്‌കറിയ, പീരു മേട് എ.ഇ.ഒ മോഹന്‍ദാസ്, പഞ്ചായത്ത് മെംബര്‍ സണ്ണി തുരുത്തിപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. സിപിഒ ജിസ്‌ജോ ജോസഫ്, എസിപിഒ ഷാന്‍റി ജോര്‍ജ്, ഡ്രില്‍ ഇന്‍സ്പ്ട്രെര്‍ അന്‍വര്‍ സലീം, നസീമ എന്നിവര്‍ നേതൃത്വം നല്‍കി.