എരുമേലി : കൃഷിഭൂമിയും വനാതിർത്തിയും അതിരിടുന്ന കോരുത്തോട് പഞ്ചായ ത്തിലെ കുഴിമാവ്, 504 പ്രദേശത്തെ മൂന്നര കിലോമീറ്റർ നീളത്തിൽ സോളാർ വേലി സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യ ൻ കുളത്തുങ്കൽ അറിയിച്ചു. ഇതിനായി 7 ലക്ഷം രൂപ വനം വകുപ്പ് മുഖേന ഫണ്ട് അ നുവദിച്ചിട്ടുണ്ട്. എരുമേലി, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിൽ വനമേഖല യോട് ചേർന്നുള്ള എല്ലാ കൃഷിഭൂമികളും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരുന്നു.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്തുവരുന്നു. കുഴിമാവ്,504 പ്രദേശത്ത് സോളാ ർ വേലി ഇല്ലാതിരുന്നത് മൂലം കാട്ടാന നിരന്തരമായി കൃഷി നശിപ്പിക്കുന്നത് പതിവാ യിരുന്നു. സോളാർ വേലി സ്ഥാപിതമാകുന്നതോടെ ഈ പ്രശ്നം ഒരു പരിധി വരെ പരി ഹരിക്കാൻ കഴിയും.ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ സോളാർ വേലി സ്ഥാപിക്കുമെന്നും എം എൽ എ അറിയിച്ചു.