മുണ്ടക്കയം ടൗണിൽ ദേശീയപാതയിൽ മഴയിൽ ഒഴുകിയെത്തിയ കല്ലും മ ണ്ണും അപകടഭീഷണിയുയർത്തുന്നു…
മുണ്ടക്കയം. കഴിഞ്ഞ ദിവസം  പെയ്ത ശക്തമായ മഴയിലാണ് കല്ലും, മണ്ണും ദേശീയപാ തയിലേക്ക് ഒഴുകിയെത്തി അപകട ഭീഷണി ഉയർത്തുന്നത്. ദേശീയപാതയിൽ മുണ്ട ക്കയം ബസ്റ്റാൻഡ് കവാടത്തിലാണ് മഴയിൽ ചരടുകൾ ഒഴുകി റോഡിൽ നിരന്നു കിട ക്കുന്നത്. ഇത് വാഹന യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുകയാണ്. വേഗത്തിൽ വരുന്ന ഇരുചക്രവാഹനങ്ങൾ ചരൽകല്ലിൽ കയറി മാ റിയനുള്ള സാധ്യതയും ഏറെയാണ്.
കൂടാതെ വാഹനങ്ങളുടെ ടയറുകളിൽതട്ടി കല്ലുകൾ കാൽനടയാത്രക്കാരുടെയും, വാ ഹനയാത്രക്കാരുടെയുംമേൽ പതിക്കാനുള്ള സാധ്യതയും കൂടുതലാണ്. കനത്തമഴയി ൽ സമീപത്തെ ഓടകൾ നിറഞ്ഞ റോഡിലൂടെ വെള്ളം ഒഴുകിയാണ് റോഡിന്റെ ഈ ഭാഗത്ത് വലിയതോതിൽ കല്ലും മണ്ണും വന്നടിയുന്നത്. അടിയന്തരമായി സമീപത്തെ ഓടകൾ നവീകരിച്ച റോഡിലൂടെ വെള്ളം ഒഴുകുന്നത്തിനു തടയിടാൻ അധികാരി ക ൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്.