എരുമേലി : അർബുദത്തെ തടയുന്ന ലക്ഷ്മിതരുവും കുളിർ കാറ്റിനെ തഴുകിയെത്തി ക്കുന്ന നെല്ലിയും വിശിഷ്ട സുഗന്ധം വമിപ്പിക്കുന്ന ചന്ദനവും പൂമരതണലാകുന്ന നീർ മാതളവുമൊക്കെ നട്ടുപിടിപ്പിക്കാൻ പാകത്തിൽ വളർന്നുനിൽക്കുന്നു. മൊത്തം 2,60,000 വൃക്ഷതൈകളാണ് ലോക പരിസ്ഥിതി ദിനത്തിൽ നാടിൻറ്റെ കവചമായി മണ്ണിലേക്ക് വേരുകളിറക്കി അന്തരീഷം ശുദ്ധമാക്കി പടരാൻ കനകപ്പലം, പനക്കച്ചിറ എന്നിവിടങ്ങളിലെ സോഷ്യൽ ഫോറസ്ട്രി ഓഫീസുകളുടെ വളപ്പിൽ തയ്യാറായിരിക്കു ന്നത്. സ്കൂളുകളിൽ തൈകൾ നേരിട്ടു എത്തിക്കുമെന്ന് കനകപ്പലം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ടോമി പറഞ്ഞു.സൗജന്യമായാണ് വിതരണം. കാഞ്ഞിരപ്പള്ളി, വാഴൂർ, പാമ്പാടി, ളാലം,ഈരാറ്റുപേട്ട എന്നീ അഞ്ചു ബ്ലോക്ക്‌ പരിധികളിലെ സ്കൂളുകൾക്ക് ആണ് വിതരണം ചെയ്യുക. കനകപ്പലത്ത് ഒന്നര ലക്ഷത്തോളവും പനക്കച്ചിറയിൽ ഒന്നേകാൽ ലക്ഷത്തോളവുമാ ണ് തൈകൾ. സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ലാത്തതിനാൽ പൊതു ജനങ്ങൾക്ക്‌ സൗ ജന്യ തൈ വിതരണം ആരംഭിച്ചിട്ടില്ല. ജൂൺ അഞ്ച് പരിസ്ഥിതി ദിനാചരണം ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പെ തൈകൾ തയ്യാറാക്കൽ തുടങ്ങിയിരുന്നു. കഠിന പരിശ്രമവും ക്ഷമ യും വൈദഗ്ദ്യവും നിറഞ്ഞ ജോലിയാണ് ഇത്. ശ്രീനിപുരം കോളനിയിലെ വീട്ടമ്മമാ രാണ് കനകപ്പലത്തെ തൊഴിലാളികൾ.വൃക്ഷതൈ പരിപാലനത്തിൽ അതീവ തൽപരരായ ഉദ്യോഗസ്ഥരെയാണ് വനംവകുപ്പ് ഇതിനായി നിയമിക്കാറുളളത്. ഇവരുടെ മേൽനോട്ടവും ശ്രദ്ധയും മാസങ്ങളോളമു ണ്ടാകും. ആദ്യ ജോലി നല്ലയിനം വിത്തുകളും കായകളും കമ്പുകളും തേടിപിടിച്ചെ ത്തിക്കലാണ്. കരിമ്പടം പുതച്ച പോലെ ഇരുൾ പരന്ന കരിമ്പിൻതോട് വനത്തിൽ നിന്നാണ് തൈകൾക്കുളള ശേഖരണം. ശബരിമല വനവും ഹൈറേഞ്ചിൻറ്റെ മലമടക്കു കളിലും തൈകൾക്കായി വനപാലകരെത്താറുണ്ട്. വനം കൈവെളള പോലെയടുത്തറി ഞ്ഞ ആദിവാസികളുടെ സേവനവും ഉപയോഗിക്കും. നല്ല വളക്കൂറുളള മണ്ണ് തയ്യാറാ ക്കും. ആവശ്യത്തിന് വെളളവും ജൈവസമ്പുഷ്ഠമായ വളവും നൽകി നഴ്സറികളാ ക്കിയാണ് പരിചരണം.

വേനൽചൂടും മഴയും തണൽമറയിലൂടെ തൈകളിലെത്തും. ഓരോ ഇലകളും തളിർ ക്കുന്നതിനനുസരിച്ച് പരിചരണം മുന്നേറും. ലക്ഷ്മിതരു, രക്തചന്ദനം, റംബുട്ടാൻ, സീതാപ്പിൾ, നീർമരുത്,കുമ്പിൾ, സിൽവർ ഓക്ക്, പ്ലാവ്, ആര്യവേപ്പ്, നെല്ലി, കണി ക്കൊന്ന, പേര, മഹാഗണി, തേക്ക്, തുടങ്ങി വിവിധയിനം തൈകളാണ് തയ്യാറായിരി ക്കുന്നത്.