കാഞ്ഞിരപപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും, കാളകെട്ടി, വിഴിക്കി ത്തോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സ്വാന്തന പരിച രണ പരിപാടിയായ രോഗി സംഗമം- സ്‌നേഹസംഗമം -2017 നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡോ. എൻ. ജയരാജ് എം.എൽ. എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ഫാ. റോയി വടക്കേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്‌സൺ ബീനാ ജോബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി , ബ്ലോക്ക് സ്റ്റാൻിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ റോസമ്മ ആഗസ്തി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ വിദ്യാ രാജേഷ്.

പഞ്ചായത്തംഗങ്ങളായ കെ.ആർ തങ്കപ്പൻ, വി. സജിൻ, ഒ.വി റെജി, റിജോ വാളാന്തറ, ജേക്കബ് മാത്യൂ, സുബിൻ സലീം, നസീമാ ഹാരീസ്, നുബിൻ അൻഫൽ, മേഴ്‌സി മാത്യൂ, റോസമ്മ വെട്ടിത്താനം, കുഞ്ഞുമോൾ ജോസ് എന്നിവർ പ്രസംഗിച്ചു. ഡോ. മിനി സന്തോഷ്, ഡോ. ബോബി കുര്യൻ തുടങ്ങിയവർ €ാസ് നയിച്ചു. ജോവാൻ മധുമല നയിച്ച മാജിക് ഷോ നടത്തി. 150 ഓളം സാധുക്കളായ കിടപ്പു രോഗികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.