സംസ്ഥാന ഭൂജല വകുപ്പ് ഫണ്ട് , ജോസ് കെ മാണി എംപി അനുവദിച്ച ഫണ്ട്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്ത് അനുവദിച്ച ഫണ്ട് എന്നിവയുൾപ്പെടെ 23,70,000 രൂപ വിനിയോഗിച്ച് നിർമ്മാണം നടത്തുന്ന പാറത്തോട് സ്നേഹദീപം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. സാജൻ കുന്നത്ത് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാറത്തോട് ഗ്രാമ പഞ്ചായത്തങ്ങളായ സോഫി ജോസഫ്., കെ.കെ ശശികുമാര്‍, അലിയാര്‍ കെ.യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.