എസ്എൻഡിപി യോഗം മുണ്ടക്കയം സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭ ക്ഷ്യ വസ്തു കിറ്റുകൾ വിതരണം ചെയ്തു.എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണി യൻ സെക്രട്ടറി അഡ്വക്കേറ്റ് പി ജീരാജ്  കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി,വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ് തകടി യേൽ,യോഗം ബോർഡ് അംഗം ഷാജി ഷാസ്,കൗൺസിലർ രാജേഷ് ചിറക്കടവ്,ശ്രീ നാരാ യണ എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി, ശാഖ പ്രസി ഡണ്ട് പി എൻ രവി എന്നിവർ പങ്കെടുത്തു.

ശാഖാ മാനേജിങ് കമ്മിറ്റി   അംഗങ്ങളായ പി എസ് സാബു,  ആനന്ദൻ, ബാബു,  കുടുംബ യൂണിറ്റ് കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യവസ്തു  കിറ്റുകൾ അർഹരായവരുടെ വീടുകളിൽ നേരിട്ട്  നൽകും.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശത്തെതുടർന്നാണ് ശാഖകൾ സൗജന്യ ഭക്ഷ്യവസ്തു കിറ്റുകൾ വിതരണം ചെയ്യുന്നത്