കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്കും ബസ് സ്റ്റാന്‍ഡിനും ഇടയിലുള്ള പലചരക്ക് കടയില്‍ പാന്പ് കയറാന്‍ ശ്രമിച്ചത് പരിഭ്രാന്തി പരത്തി.  വൈകുന്നേരം ആറരയോടെ യാണ് സംഭവം. കൊല്ലംകുന്നേല്‍ ഡന്റല്‍ ക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മങ്കാശേ രി സ്‌റ്റോഴ്‌സ് എന്ന കടയിലേക്കാണ് പാന്പ് കയറാന്‍ ശ്രമിച്ചത്. പാന്പിലെ കണ്ടതിന് പിന്നാലെ ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തി. ഇതിനിടെ കടയുടെ മുന്‍പില്‍ വച്ചിരുന്ന ചാക്കു കള്‍ക്കിടയില്‍ പാന്പ് ഒളിച്ചു.

പിന്നാലെ കടയ്ക്ക് മുന്നില്‍ ആളുകള്‍ കൂടി. ചാക്കുകള്‍ മാറ്റി പാന്പിനെ തല്ലിക്കൊന്നു. പലചരക്ക് കടയ്ക്ക് സമീപമുള്ള കൊല്ലംകുന്നേല്‍ ദന്താശുപത്രിയുടെ ഷട്ടറിന് സമീപം രാവിലെ ചിലര്‍ പാന്പിനെ കണ്ടിരുന്നു. പിന്നാലെ ആളുകള്‍ തെരഞ്ഞെങ്കിലും കണ്ടെ ത്താനായില്ല. ഈ പാന്പ് തന്നെയാണ് ഇരുട്ടുവീണപ്പോള്‍ വെളിയില്‍ വന്നത്.