മുക്കൂട്ടുതറ: എസ് എം വൈ എം ന്റെ 2018-19 പ്രവർത്തനവർഷത്തിന്റെ ആരംഭവും മാർഗ്ഗരേഖ പ്രകാശനവും സംയുക്തമായി നടത്തപ്പെട്ടു. എസ് എം വൈ എം. ഫൊറോന ഡയറക്ടർ റവ. ഫാ. എബിൻ കുഴിക്കാട്ട് ആഘോഷമായ ദിവ്യബലിയർപ്പിച്ച് സന്ദേശം നല്കി. യൂണിറ്റ് പ്രസിഡന്റ്  റ്റിൻസ് കാക്കനാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗ ത്തിൽ ഐ സി വൈ എം . കേരള റീജിയണൽ പ്രതിനിധി റോബിൻ വടക്കേൽ മുഖ്യാതിഥി ആയിരുന്നു.
കാലത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി ഉത്തമ ക്രൈസ്തവ ജീവിതം നയിക്കു വാൻ യുവജനങ്ങൾക്കുള്ള ഉത്തരവാദിത്വം ഊന്നിപ്പറയുകയും യുവജനങ്ങൾ തയ്യാറാ ക്കിയ സമ്പന്നമായ മാർഗ്ഗരേഖ പ്രകാശനം ചെയ്യുകയും ചെയ്തു.
 യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ഞ ള്ളിയിൽ, ആനിമേറ്റർ സി. ജോമേരി എസ് എം സി തോമസുകുട്ടി നമ്പ്യാമഠത്തിൽ എബിൻ വടക്കയിൽ  ജീൻസ് കളമുണ്ടയിൽ എന്നിവർ പ്രസംഗിച്ചു. ഫൊറോന പ്രതിനിധി കുമാരി നീന പുതിനപ്ര , ഇടവക എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.