മുണ്ടക്കയം:ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ പൊതു മുതല്‍ നശിപ്പിക്കുന്ന തെറ്റായ നടപടി കള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി വ്യത്യസ്ത ബോധവല്‍ക്കരണ സന്ദേശവുമായി കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവദീ പ്തി പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസ് ആക്കുക, വിദ്യാഭ്യാസ സ്ഥാ പനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുക. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുക എന്നീ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം.
ബസ് സ്റ്റാന്‍ഡില്‍ എത്തി പാര്‍ക്ക് ചെയ്തിരുന്ന ബസുകള്‍ കഴുകി വൃത്തിയാക്കി. പഞ്ചാ യത്ത് പ്രസിഡന്റ് കെ.എസ് രാജു ഉദ്ഘാടനം ചെയ്തു.ഫാ.വര്‍ഗീസ് കൊച്ചുപുരക്കല്‍, പ്രസിഡന്റ് ജോമോന്‍ പൊടിപ്പാറ,സനു പുന്നയ്ക്കല്‍,എബിന്‍ മഠത്തിക്കുഴി,ടോണി സ്രാ മ്പിക്കല്‍, അബി,അഞ്ചന,മിന്റു,ജിജി,റോബിന്‍സ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.