എസ്. എം വൈ.എം കാഞ്ഞിരപ്പള്ളിരൂപതാ  സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 30 ദിവസമായി നടത്തിവന്നിരുന്ന ഏകദിനറിലേ ഉപവാസസമരം  ആവേശം കൈവിടാ തെ ഒരു മാസം പിന്നിട്ടു.സമരത്തിന് കത്തോലിക്കാ  കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപ താ നേതൃത്വം ഐക്യദാർഡ്യം പ്രഖ്യപിച്ച  ഉപവാസത്തിൽ പങ്കെടുത്തു.എസ്.എം.വൈ എം മുൻ ഫൊറോനാ ഡെപ്യൂട്ടി ഡീലർ പ്രിൻസ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ ക ത്തോലിക്കാ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സിനി ജിബു നീറനാക്കുന്നേൽ, സാറാ അ ലക്സ്, തോമസ് ചെമ്മരപ്പള്ളി, ജോബി തെക്കുംചേരിക്കുന്നേൽ, എന്നിവർ ഉപവാസ ത്തിൽ പങ്കെടുത്ത് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
രാവിലെ ആരംഭിച്ച ഉപവാസ സമരത്തിന് എസ് എം വൈഎം രൂപതാ ഡയറക്ടർ ഫാ: വർഗീസ് കൊച്ചുപുരയ്ക്കൽ,കത്തോലിക്കാ കോണ്ഗ്രസ് രൂപതാ ഭാരവാഹികളും ഫൊ റോനാ ഭാരവാഹികളും നേതൃത്വം നൽകി. സമരത്തിന് പിന്തുണയ്പ്പിച്ച് ഡോ :എൻ ജയരാജ്  എം.എൽ.എ,റോഷി അഗസ്റ്റിന് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റൻ  കുളത്തിങ്കൽ ,എ കെ സി സ ഗ്ലോബൽ പ്രസിഡൻ്റ് ബിജു പറയനിലം, രൂപ താ പ്രസിഡന്റ്‌ ജോമി കൊച്ചുപറമ്പിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മലാ ജിമ്മി, ബി ജെ പി ജില്ലാ പ്രസിഡൻ്റ് നോബിൾമാത്യു, വ്യാപാരി വ്യവസായി ജില്ലാ പ്ര സിഡൻ്റ് എം.കെ തോമസുകുട്ടി, ജോർജുകുട്ടി അഗസ്തി, സാജൻ കുന്നത്ത്, അബേഷ് അ ലോഷിയസ്, ജോളി മടുക്കക്കുഴി,പി എ. ഷെമീർ, ജോണിക്കുട്ടി മഠത്തിനകം,തോമസ് കട്ട യ്ക്കൽ, സാജൻ തൊടുക, ഉൾപ്പെടെ തൃതല പഞ്ചായത്ത് അംഗങ്ങൾ,ബാങ്ക് പ്രസിഡൻ്റു മാർ, വിവിധ രാഷ്ട്രീയ സാമൂഹിക മത നേതാക്കൾ സമരത്തിന് പിന്തുണ അറിയിച്ചെ ത്തി.
വൈകുന്നേരം 5 മണിക്ക് നടന്ന സമാപന യോഗത്തിൽ കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ സമാപന സന്ദേശം നൽകി. ഏ.കെ.സി.സി രൂപത ഡ യറക്ടർ റവ.ഡോ.മാത്യു പാലക്കുടി  നാരങ്ങനീര് നൽകി മുപ്പതാം ദിവസത്തെ സമര ത്തിന് പരിസമാപ്തി കുറിച്ചു.പരിപാടികൾക്ക് പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ മാ രായ ജെയിംസ് പെരുമാകുന്നേൽ, ജോസ് മടുക്കക്കുഴി,ടോമിച്ചൻ പാലമുറി, പി.എം.ജോ സഫ് പണ്ടാരക്കളം, എസ്.എം.വൈ.എം ഫൊറോന പ്രസിഡൻറ് തോമസ് കത്തലാങ്കൽ, ആനിമേറ്റർ സി. റാണി മരിയ,ബ്രദർ.ഡോൺ മറ്റക്കരതൊണ്ടിയിൽ,എന്നിവർ നേതൃത്വം നൽകി. വിവിധ സമയങ്ങളിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികൾ, വിവിധ രൂപത, ഫൊറോന, വനിത ഫോറം ഭാരവാഹികൾ സമരപ്പന്തലിൽ എത്തി ആശംസകൾ അറിയിച്ചു.