ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം, സെന്‍റ് ഡോമിനിക്സ് കോളജ് എൻഎസ്എസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി.  കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപ ത്രിയിൽ നടന്ന ക്യാന്പ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മേരീ ക്വീൻസ് ആശുപത്രി ജോയിന്‍റ് ഡയറക്ടർ ഫാ. ബോബിൻ കുമരേട്ട് സിഎംഐ അധ്യക്ഷത വഹിച്ചു.  എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ജോജി തോമസ്, സെ ക്രട്ടറി ജോർജ് ജെയിംസ്, എസ്എംവൈഎം ഫൊറോന ഭാരവാഹികൾ ജോജി തോമ സ്, മീനു തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. അലൻ വെള്ളൂർ, ജെറി ചെറിയാൻ ജേക്കബ്, ജോയേൽ ജോബി, ഡാനിയ ബാബു എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.