കാഞ്ഞിരപ്പള്ളി:പേട്ടക്കവലയില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന ആവശ്യം യാഥാര്‍ഥ്യമാകുന്നു. ജില്ലാ പഞ്ചായത്താണ് ദേശീയ പാതയോരത്ത് ജംക്ഷനില്‍ തന്നെ 15ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മി ക്കുന്നത്.

കുമളി,കട്ടപ്പന,എരുമേലി,പത്തനംതിട്ട തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ക്ക് വേണ്ടിയുള്ള ബസ് കാത്തിരിപ്പു കേന്ദ്രമാണ് പേട്ട കവലയില്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടം നിര്‍മ്മാണത്തിന് ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.15 അടി നീളത്തിലും 10 അടി വീതിയിലും കാത്തിരിപ്പ്‌കേന്ദ്രം നിര്‍മ്മിക്കുവാനാണ് ലക്ഷ്യമിടു ന്നത്.ഇതിന്റെ ഭാഗമായുള്ള ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴി ഞ്ഞു. അഞ്ചു ലക്ഷം രൂപ കൂടി അനുവദിച്ച് ഫര്‍ണിഷിങ് ജോലികള്‍ പൂര്‍ത്തിയാക്കി ഇവിടെ കുടിവെള്ളം,ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവയടക്കം ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.
പേട്ട ജംക്ഷനില്‍ ദേശീയ പാതയില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കാന്‍ യാതൊരു സൗകര്യവുമില്ലാത്ത സാഹചര്യത്തില്‍ ഇവിടെ ബസ് കാത്തിരുപ്പ് കേന്ദ്രം വേണമെന്ന് നാളുകളായി അവശ്യമുയര്‍ന്നിരുന്നു. വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ മഴയും വെയിലുമേറ്റായിരുന്നു ജംക്ഷനില്‍ ബസ് കാത്തു നിന്നിരുന്നത്. കാത്തിരിപ്പു കേന്ദ്രം യാഥാര്‍ത്യമാകുന്നതോടെ യാത്രക്കാര്‍ക്ക് സ് വലിയ ആശ്വാസമായി ഇത് മാറും. നിലവില്‍ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി പേട്ടക്കവലയിലെ ബസ് സ്റ്റോപ്പ് നൈനാര്‍ പള്ളി കവാടത്തിനു മുന്നിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.. പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം പേട്ട ജംക്ഷനില്‍ നിര്‍മ്മിക്കുന്നതോടെ സ്റ്റോപ്പ് വീണ്ടും പഴയ സ്ഥലത്തേക്ക് മാറും.