മുണ്ടക്കയം : സാമൂഹിക നീതിയും സുരക്ഷയും ഉറപ്പുവരുത്തുംവിധം ചൂഷണവും അവകാശലംഘനങ്ങളുമില്ലാത്ത ഉദ്യോഗ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച് യുവത ലമുറയുടെ ആശങ്കകളകറ്റാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് എസ്.ജെ എം  ജി ല്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണം, തൊഴിൽനിയമപരിഷ്ക രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ന്യൂനപക്ഷങ്ങളുടെയും അടിസ്ഥാന സംവരണ വിഭാഗങ്ങളുടെയും ന്യായമായ സംശയങ്ങളെ സർക്കാറുകൾ അനുഭാവപൂർവം പരിഗ ണിക്കണം.
പി.എസ്.സി റാങ്ക് ലിസ്റ്റ്, നിയമനങ്ങൾ സംബന്ധമായി ഉദ്യോഗാർഥികളുടെ ആവശ്യ ങ്ങൾക്കുമേൽ ചർച്ച നടത്തുകയും പൊതുമേഖലാ നിയമനങ്ങളുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ത്വരിതഗതിയിലുമാക്കണമെന്നും, എക്സികുട്ടീവ്  ആവശ്യപ്പെട്ടു. മുണ്ടക്കയം ഇർശാദിയ്യ അക്കാദമിയിൽ  വി. എച്ച്. അബ്ദുറഷീദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന എസ് ജെ എം ജില്ലാ എക്സികുട്ടീവ് യു.എ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് അസ്ഹരി മുഅല്ലിം ഫണ്ട് ഉദ്ഘാടനം ചെയ്തു. എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫി, റെയിഞ്ച് പ്രസിഡണ്ട് അബ്ദുറഹ്മാൻ സഖാഫി, ഹംസ മുസ്ലിയാർ പരീക്ഷാ ബോർഡ് സെക്രട്ടറി , അനസ് മദനി പരീക്ഷാ ബോർഡ് പ്രസിഡന്റ് , സഅദുദ്ദീൻ അൽ ഖാസിമി,ഹംസ മദനി,  ജാഫർ അദനി തുടങ്ങിയവർ സംസാരിച്ചു.