കാഞ്ഞിരപ്പള്ളി ടൗണ്‍ പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് പ്രതിരോ ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസ്‌ക്രീം, സിപ്പ് അപ്പ്, കുല്‍ഫി എന്നിവക്ക് പഞ്ചാ യത്ത് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ രോഗം പിടിപ്പെട്ടത് ഇവയിലൂടെയാണ് എന്ന കണ്ടത്തിലിന്റെ അടിസ്ഥനത്തിലാണ് താല്‍ക്കാലി ക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഐസ്‌ക്രീം,സിപ്പ്അപ്പ്,കുല്‍ഫി എന്നിവ വൃ ത്തിഹീനമായ വെള്ളത്തില്‍ നിര്‍മ്മിച്ചവയായതിനാലാണ് മഞ്ഞപ്പിത്തം പടര്‍ന്നതെന്നും അതിനാല്‍ പഞ്ചായത്ത് പരിധിയില്‍ ഇവക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടു ത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പറഞ്ഞു.

അതേ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഐ.എച്ച്. ആര്‍.ഡി കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഷികളുടെയും ആശാ വര്‍ക്കര്‍മാരുടെ യും നേതൃത്വത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച 7,8, 11 വാര്‍ഡുകളില്‍ വീടുകളിലെത്തി കി ണറുകളില്‍ ക്ലോറിനേഷന്‍ ആരംഭിച്ചു. വാര്‍ഡുകളില്‍ 12 സ്‌കാ സ്‌ക്വാഡുകളായി തിരി ഞ്ഞ് ഇവര്‍ 350 ല്‍ വീടുകളില്‍ എത്തി ക്‌ളോറീനേഷനൊപ്പം ബോധവത്ക്കരണ നോട്ടീ സും കൈമാറി. വരും ദിവസങ്ങളിലും ബോധവത്ക്കരണവും പരിശോധനയും തുടരുമെ ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു