കാഞ്ഞിരപ്പള്ളി: നിയമാനുസൃതമല്ലാത്ത പുകയില ഉത്പന്നങ്ങളുടെ വില്‍ പന മേഖലയില്‍ വര്‍ദ്ധിക്കുന്നതായി പരാതി. നികുതി വെട്ടിച്ചും അന്യ സം സ്ഥാനത്തുനിന്നും വിദേശ സിഗരറ്റുകളുമാണ് യഥേഷ്ടം കടകളില്‍ വില്‍പ നയ്ക്കായി വച്ചിരിക്കന്നത്. ഈരാറ്റുപേട്ട, പാല, കാഞ്ഞിരപ്പള്ളി എന്നിവി ടങ്ങളില്‍ വ്യജ സിഗരറ്റിന്റെ കച്ചവടം നടക്കുന്നുണ്ട്. സര്‍ക്കാരിന് ലഭിക്കേ ണ്ട നികുതിയും ഇത്തരം സിഗരറ്റുകളുടെ കച്ചവടത്തലൂടെ നഷ്ടപ്പെുത്തന്ന ത്. യഥാസമയം പരിശോധനകളില്ലാത്തതാണ് ഇത്തരം കച്ചവടങ്ങള്‍ കൂടാ ന്‍ കാരണമെന്ന് അംഗീകൃത സിഗരറ്റ് ഏജന്‍സികള്‍ പറയുന്നു.

പല പേരുകളും രുചികളിലും മിന്റ് രൂപങ്ങളിലും സിഗരറ്റ് വിപണയില്‍ ലഭിക്കുന്നുണ്ട്. ചെറുപ്പക്കാരാണ് ഇത്തരം സിഗരറ്റ് വില്‍പനക്കാരുടെ വല യില്‍ വീഴുന്നത് കൂടുതലും. മണം ഇല്ലാത്തതും മറ്റ് ഫ്‌ളേവറുകളില്‍ ലഭിക്ക ന്നതിനാലും ഇവര്‍ ഇത്തരം സിഗരറ്റുകളാണ് കൂടുതലും ഉപയോഗിക്കുന്ന ത്. നികുതി വെട്ടിച്ചും വ്യാജ സിഗരറ്റുകള്‍ നിര്‍മിച്ചും വിപണി കൈയ്യടു ക്കുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വില്പനാനുമതിയില്ലാത്ത സിഗരറ്റുകള്‍ വ്യാജ ലേബല്‍ ഒട്ടിച്ചും വിലകൂട്ടിയും വില്‍പനയക്കായി എ ത്തിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തൃശൂര്‍ നത്തിയ റെയ്ഡില്‍ വ്യാജ സിഗരറ്റ് വില്‍പന ക്കാരെ പിടികൂടിയിരുന്നു. പഞ്ചാബ് ജമ്മു എന്നിവിടങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ ഫില്‍റ്റര്‍ സിഗരറ്റുകള്‍ എത്തിച്ചാണ് ഇത്തരക്കാര്‍ കച്ചവടം നടത്തിയിരുന്നത്. പരിശോധനകള്‍ കുറഞ്ഞതോടെ വില്പാനുമതിയില്ലാ ത്ത സിഗരറ്റുകളുടെ കച്ചവടം മേഖലയില്‍ സജീവമായിട്ടുണ്ട്.