മുണ്ടക്കയം: കണമല മുണ്ടക്കയം ശബരിമല  പാതയിൽ   യിൽ കുഴിമാവ് കോരുത്തോട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടൻപതാലിൽ നിന്ന് മുപ്പത്തി അഞ്ചാംമൈലിലേക്ക് തിരിക്കുന്ന വഴിക്ക് ദിശാ ബോർഡ് കൾ ഇല്ലാത്തത്  വണ്ടൻ പതാലിൽ  അപകടങ്ങൾക്കും  മുണ്ടക്കയത്ത് ഗതാഗത കുരുക്കിനും കാരണമാകുന്നു.ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ആണ് ദിശതെറ്റി മുണ്ടക്കയം ചുറ്റി കുമളി വഴിക്ക് പോകാനായി എത്തുന്നത്. ശബരിമല തീർത്ഥാടകരുടെ തിരക്കേറുമ്പോൾ വൻ ഗതാഗത കുരുക്കിന്  ഇത് കാരണമാകും .മുണ്ടക്കയം കോരുത്തോട്  കണമല പാത യും ശബരിമല സെലിഫ് സോൺ പദ്ധതിയിൽ പെടുത്തി കൂടുതൽ സുരക്ഷയൊരുക്കു ന്ന മെന്ന ആവശ്യം ശക്തമാകുകയാണ്.