കോടതിയെ വിധിയെത്തുടര്‍ന്ന് കിടപ്പാടം നഷ്ടമായ അമ്മയക്കും മകള്‍ക്കും ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. വീട് നിര്‍മാ ണത്തിന് ചുക്കാന്‍ പിടിച്ച എസ്.ഐ എ.എസ് അന്‍സലിനും സഹപ്രവര്‍ത്തകര്‍ക്കും കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിന്റെ ബിഗ് സലൂട്ട്….

കോടതി വിധിയെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട ബബിതക്കും മകള്‍ ഷൈബക്കും വീട് നിര്‍മ്മിച്ച് നല്‍കിയ അന്‍സലിനെയും സംഘത്തിനെയും താക്കോല്‍ ദാന ചടങ്ങ് നടന്ന വേദിയില്‍ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ക്ഷണിച്ചതോടെ സാക്ഷ്യം വഹിക്കാന്‍ എത്തിയ കാഞ്ഞിരപ്പള്ളി പൗരാവലി നിറഞ്ഞ കൈയ്യടിയോടും ആരവത്തോടും കൂടിയണ് അനസലിനെ വേദിയിലേക്ക് വരവേറ്റത്.

10 മാസം കൊണ്ടാണ് എസ്.ഐ എ.എസ് അന്‍സലും കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ചേര്‍ന്ന് നിരാലംബരായ ബബിതയക്കും മകള്‍ക്കും വീടൊരുക്കി നല്‍കിയത്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ അന്‍സലിന്റെ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനായി എത്തിയിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാഞ്ഞിരപ്പള്ളിക്കാരുടെ മനസില്‍ ഇടം നേടിയ അന്‍സലിന് ഇപ്പോള്‍ ജനഹൃദയങ്ങളില്‍ സഹോദരന്റെയും മകന്റെയും ഒക്കെ സ്ഥാനമാണ് ഉള്ളത്.
വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി വീടിന്റെ താക്കോല്‍ ഇവര്‍ക്ക് കൈമാറി. മറ്റുള്ളവരെ സഹായിക്കുവാന്‍ മനസ്സു ണ്ടായാല്‍ സമഹത്തിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം.എം മണി പറഞ്ഞു. സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവഷ്‌കരിച്ചിട്ടുണ്ടെങ്കിലും പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുവാന്‍ കഴിയില്ല. വിവിധ പ്രശ്‌നങ്ങളാല്‍ വീടും സ്ഥലവും നഷ്ടമാകു ന്നവര്‍ പ്രതിദിനം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ആന്റോ ആന്റണി എം.പി ചടങ്ങില്‍ വീടിന്റെ ആധാരം കൈമാറി. എന്‍.ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ്, ഡി.വൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, സി.ഐ ഷാജു ജോസ്, ജില്ലാ പഞ്ചായ ത്തംഗം സെബാസറ്റിയന്‍ കുളത്തുങ്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ഐ ഷെമീര്‍ പ്രസംഗിച്ചു. സിനില്‍ വരകുകാലാപ്പറമ്പില്‍ ഷാജു കുത്തിവളച്ചേല്‍ എന്നിവരാണ് ജനമൈത്രി പോലീസിന്റെ ഈ ഉദ്യമത്തിന് സഹായം നല്‍കുന്നതില്‍ ഏറെയും പങ്ക് വഹിച്ചത്. 

ഒരിക്കല്‍ കൂടി അന്‍സലിനും സംഘത്തിനും റിപ്പോര്‍ട്ടേഴ്‌സിന്റെ ബിഗ് സല്യൂട്ട്….