ഏന്തയാർ ശുഭാനന്ദാശ്രമത്തിന്റ 35 മത് മഹോത്സവത്തോടനുബന്ധിച്ച് ‘യുവതലമുറ യും ആത്മീയതയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച യുവജന സമ്മേളനം ജില്ലാ പ ഞ്ചായത്ത് അംഗം പി.ആർ അനുപമ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സജീവ് തിരുവൻമണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. മനോജ് തണ്ടാടിയിൽ, എം ബി വേണു, ആദർശ് സന്തോഷ്,ശ്യാം ലാൽ സതീശൻ, രാജേഷ് എരുമേലി, നിധിൻ രാജു, ചിപ്പി ജീവൻ, നിധിൻ മോഹനൻ, കുമാരി ആദിത്യ അനിൽ എന്നിവർ സംസാരിച്ചു.