പൊൻകുന്നം: ജനമൈത്രി പോലീസ് ശബരിമല തീർഥാടകർക്കായി നടത്തുന്ന ശുഭയാത്ര ബോധവത്ക്കരണ പരിപാടിക്കു തുടക്കമായി.തീർഥാടന പാതകളുടെ വിവരണം,ട്രാഫി ക് നിയമങ്ങൾ പാലിക്കേണ്ടത് തുടങ്ങിയവ 24 മണിക്കൂറും സഞ്ചരിക്കുന്ന വാഹനത്തി ലൂടെ തീർഥാടനപാതകളിലൂടെ അനൗൺസ് ചെയ്യും. പ്രഭാഷണവും ഭക്തിഗാനങ്ങളുമാ യി അലങ്കരിച്ച വാഹനത്തിലാണ് ബോധവത്ക്കരണം നടത്തുന്നത്.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ നിർമാർജന ബോധവത്ക്കരണവും ഇതോടൊപ്പം നടത്തുന്നുണ്ട്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പു ണ്യം പൂങ്കാവനം പദ്ധതി എരുമേലി കോർഡിനേറ്റർ എം.എസ്.ഷിബു, പൊൻകുന്നം എസ്എച്ച്ഒ കെ.ആർ.മോഹൻദാസ്, എസ്ഐ കെ.ഒ. സന്തോഷ്കുമാർ, പിആർഒ എച്ച്.ഹാഷീം എന്നിവർ പങ്കെടുത്തു.