യുദ്ധത്തെക്കാൾ ഭയാനകമായി റോഡപകടങ്ങളും മരണവും വർദ്ധിക്കുമ്പോൾ റോഡിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ബോധവത്ക്കരണവുമായി ജനമൈത്രി പോലീസ്.സ ന്തോഷത്തോടെ തുടങ്ങുന്ന യാത്രകൾ സന്തോഷകരമായി ത്തന്നെ പര്യവസിക്കുക എന്ന ബോധവത്ക്കരണവുമായി കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്യത്തിലാ ണ് ട്രാഫിക്ക് ബോധവത്ക്കരണ ബൈക്ക് റാലി ശുഭയാത്ര സംഘടിപ്പിച്ചത്.മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളി സ്പാരോസ് ക്ലബിന്റെ നേത്യത്തിൽ ആരംഭിച്ച ബൈക്ക് റാലി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ ഡി.വൈ.എസ്.പി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസ്, പി.ആർ.ഒ സാബു കെ.റ്റി തുടങ്ങിയവർ സംസാരിച്ചു.