കോവിഡ് 19 ൻ്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആളുകളെ ബോധവൽക്കരി ക്കാനായി പുറത്തിറക്കിയ ഹൃസ്വചിത്രം ഡോക്ടർ ഹാപ്പി ശ്രദ്ധേയമാകുന്നു. കാഞ്ഞി രപ്പള്ളി തമ്പലക്കാട് മാനവോദയ ചാരിറ്റബിൾ സൊസൈറ്റിയാണ് പൊതുജന താല്പര്യം മുൻനിർത്തി  ഈ ഹൃസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.
കോവിഡ് 19 ൻ്റെ വ്യാപനം തടയാൻ ഓരോ ആളുകളും സ്വീകരിക്കേണ്ട മുൻകരുതലു കളെപ്പറ്റിയാണ് ഡോക്ടർ ഹാപ്പി എന്ന ഹൃസ്വചിത്രം പറയുന്നത്. വൈറസ് വ്യാപനം തടയാൻ കൈകൾ എങ്ങനെ വൃത്തിയായി കഴുകണമെന്നതടക്കം ഈ ഹ്യസ്വചിത്രത്തിൽ കൃത്യമായി കാണിച്ച് തരുന്നുണ്ട്.കൂടാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്വീകരി ക്കേണ്ട മുൻകരുതലുകളെപ്പറ്റിയും ചിത്രത്തിൽ വിവരിക്കുന്നു.
സീരിയൽ നടൻ പ്രദീപാണ് ഡോക്ടർ ഹാപ്പി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പി ച്ചിരിക്കുന്നത്.മാനവോദയ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള പകൽ വീട്ടിലെ അമ്മമാരും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ഹൃസ്വചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സം വിധാനം നിർവ്വഹിച്ചിരിക്കുന്നത്  ഇരവിസാരസ്.സജീവ് മാധവാണ് ക്യാമറ ചലിപ്പി ച്ചിരിക്കുന്നത്.എഡിറ്റിംങ് രഘു ശ്രീധർ.യൂടൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ ഡോക്ടർ ഹാപ്പിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഹൃസ്വചിത്രം നിർമ്മിച്ചത് കൂടാതെ മാനവോദയ ചാരിറ്റബിൾ സൊസൈറ്റി കോവിഡ് 19 ൻ്റെ വ്യാപനത്തിന് തടയിടാനുള്ള യജ്ഞത്തിൻ്റെ ഭാഗമായി ആയിരത്തിലേറെ കുടും ബങ്ങൾക്ക് ഹാൻഡ്‌ വാഷും, ക്ലീനിംങ്  ലോഷനും വിതരണം ചെയ്തു കഴിഞ്ഞു.