ഷോപ്പ് ആൻറ്റ് എക്സ്റ്റാബ്ലിഷ്മെൻറ്റ് എംപ്ലോയിസ് (സി ഐ ടി യു ) കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം താലൂക്ക് ലൈബ്രറി യൂണിയൻ ഹാളിൽ നടന്നു. സി ഐ ടി യു ജില്ലാ ട്രഷറർ വി പി ഇബ്രാഹിo ഉൽഘാടനം ചെയ്തു. എസ് ശരത് രക്തസാക്ഷി പ്രമേയ വും മാർട്ടിൻ തോമസ്  അനുശോചന പ്ര മേയവും അവതരിപ്പിച്ചു. വി എൻ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ നസീർ , പി എസ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മാർട്ടിൻ തോമസ് (പ്രസിഡണ്ട് ) ടി പി ദിവ്യ, എസ് ശരത് (വൈസ് പ്രസി ഡണ്ടുമാർ) അജാസ് റഷീദ് (സെക്രട്ടറി) അബ് ദുൽ ഷബീൽ, ഷിയാസ് (ജോയിൻറ്റ് സെക്രട്ടറിമാർ ) ജയിംസ് പി ജോസഫ് ( ട്രഷറർ) എന്നിവർ ഭാരവാഹികളായി ഏരിയാ കമ്മിറ്റിയെ സമ്മേളനം തെര ഞ്ഞെടുത്തു.