നടിയെ ആക്രമിച്ച കേസില്‍  ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്.നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.അപകീര്‍ത്തി കരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് നടപടി.
ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ കേസുമായി ബന്ധപ്പെട്ട് മുന്‍പ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന് അയച്ചു നല്‍കിയെന്ന് ഷോണ്‍ ജോര്‍ജ് സമ്മതിച്ചിരുന്നു.