പൊൻകുന്നം:പച്ചമുളന്തോട്ടി ഉപയോഗിച്ചു തേങ്ങ പറിക്കുന്നതിനിടെ തോട്ടി 11 കെ.വി ലൈനിൽ തട്ടി ഗൃഹനാഥനു പൊള്ളലേറ്റു. വാഗമൺ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഇളങ്ങുളം നെടുമ്പലക്കര സുനിൽകുമാറിനാണു (47) പൊള്ളലേറ്റത്. കൈയ്ക്കും കാലിനും പൊള്ളലേറ്റ സുനിൽകുമാർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി യിൽ ചികിത്സ തേടി. ഇന്നലെ മൂന്നുമണിയോടെ കൊപ്രാക്കളത്തായിരുന്നു സംഭവം. പച്ചമുള തോട്ടിയിൽ കമ്പി വളച്ചുകെട്ടി തേങ്ങയിടുന്നതിനിടയിൽ സമീപത്തുകൂടി പോകുന്ന 11 കെവി ലൈനിൽ തട്ടുകയായിരുന്നു.

വൈദ്യുതാഘാതമേറ്റു നിശ്ചലനായ സുനിൽകുമാറിനെ സമീപത്തെ നിർമാണ സൈറ്റി ലുണ്ടായിരുന്ന സൂപ്പർവൈസർ കൊപ്രാക്കളം പള്ളിക്കുന്നേൽ രഘുനാഥൻ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിനിടയിൽ രഘുനാഥിനും  വൈദ്യുതാ ഘാതമേറ്റു. ശ്വാസം നിലച്ചു ടെറസിൽ വീണ സുനിൽകുമാറിന്റെ നെഞ്ചിൽ ഇടിച്ചു പ്രഥമശുശ്രൂഷ നൽകുന്നതോടൊപ്പം ബഹളമുണ്ടാക്കി നാട്ടുകാരെ വിവരമറിയിച്ചു.

വാഹനത്തിൽ രഘുനാഥൻ തന്നെയാണു സുനിൽകുമാറിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചത്. കെഎസ്ഇബിയിലും ഫയർഫോഴ്സിലും വിവരമറിയി ച്ചിരുന്നു. വിദഗ്ധ പരിശോധനയിൽ കുഴപ്പമില്ലെന്നു കണ്ടെത്തിയതോടെ പൊള്ളലി നുള്ള ചികിത്സ നൽകിയ ശേഷം സുനിൽകുമാറിനെ ആശുപത്രിയിൽ നിന്നു വിട്ടയച്ചു.