കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് ഫിസിക്സ് വിഭാഗവും നാഷണൽ സയ ൻസ് അക്കാദമികളും സംയുക്തമായി ‘മാഗ്നറ്റിസം’ എന്ന വിഷയത്തിൽ സംഘടിപ്പി ക്കുന്ന ദ്വിദിന ശില്പശാല ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം. ജി. സർവകലാ ശാല രജിസ്ട്രാർ ഡോ. പ്രകാശ് കുമാർ ബി. നിർവഹിച്ചു. കൺവീനർ പ്രൊഫ. പ്രിയ മഹാദേവൻ (എസ്. എൻ. ബോസ് നാഷണൽ സെൻറർ ഫോർ ബേസിക് സയൻസസ്, കൊൽക്കട്ട) ശില്പശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ സംബന്ധിച്ച് ആമുഖ പ്രഭാഷണം ന ടത്തി.

പ്രൊഫ. കെജി സുരേഷ്, (ഐ.ഐ.ടി. ബോംബെ), പ്രൊഫ. വിനീത് മോഹനൻ (കു സാറ്റ്, കൊച്ചി)  എന്നിവരാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയ്ക്ക് നേതൃ ത്വം നൽകുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. വർഗീസ് പരി ന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ശില്പശാല കോർഡിനേറ്റർ ഡോ. ജെസ്ബി ജോർജ്, വകുപ്പ് മേധാവി പ്രഫ. നെൽസൺ കുര്യാക്കോസ് എന്നിവർ സം സാരിച്ചു.