ഓക്സിജൻ സിലിണ്ടറില്ലാതെ രോഗികൾക്ക് ഓക്സിജൻ ലഭിക്കുന്ന ഓക്സിജൻ കൺസർ വേറ്റർ എന്ന ഉപകരണം സംഭാവന ചെയ്ത് ഷംസ് ഫ്രക്രൂ ദീൻ കുടുംബ കൂട്ടായ്മ നാടി നാകെ മാതൃകയായി.

58,000 രൂപ വില വരുന്ന ഈ ഉപകരണം കൂട്ടിക്കലിൽ പ്രവർത്തിക്കുന്ന  കോ വിഡ് സെൻറ്ററിലേക്കാണ് ഇവർ വാങ്ങി നൽകിയത്. ഇവിടുത്തെ ഉപയോഗത്തിനു ശേഷം ഇത് കൂട്ടിക്കൽ പ്രൈമറി ഹെൽത്ത് സെൻറ്ററിന് കൈമാറുo. സിപിഐഎം പ്രവർത്ത കനായ തത്തംപാറ ടി പി റഷീദ് ( മച്ചാൻ) ഗൽഫിലുള്ള തൻറെ ഭാര്യാ സഹോദരൻ മാരായ കെ സി ഷംസുദ്ദീൻ, കെസി ഷിഹാബുദ്ദീൻ എന്നിവരെ കൊണ്ട് വാങ്ങിച്ച് ന ൽകുകയായിരുന്നു. കോ വിഡ് സെൻറ്ററിൽ നടന്ന ചടങ്ങിൽ വെച്ച് ടി പി റഷീദ് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോന് ഈ ഉപകരണം കൈമാറി. സി പി ഐ എം കൂട്ടിക്കൽ ലോക്കൽ സെ ക്ര ട്ടറി പി കെ സണ്ണി, പഞ്ചായത്ത് മെംബർ  ബി ജോയ് മുണ്ടമാനം, ഹെൽത്ത് ഇൻ സ്പെക്ടർ പത്മകുമാർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.