എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന കേന്ദ്രത്തിന് ടെലിവിഷൻ നൽകി. എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നാലാം വാർഡിൽ (മഞ്ഞപ്പള്ളി) ഓൺലൈൻ പഠനകേന്ദ്ര ത്തിന് ടെലിവിഷൻ വാങ്ങി നൽകി. പഞ്ചായത്ത് അംഗം വിദ്യാ രാജേഷ് ടി.വി ഏറ്റുവാ ങ്ങി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ധീരജ് യോഗം ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്റട്ടറി ബാരി, ഏരിയ പ്രസിഡന്റ്‌ ശ്യാം, നോർത്ത് ലോക്കൽ സെക്രട്ടറി രാ ഹുൽ സന്തോഷ്‌, പ്രസിഡന്റ്‌ സോജൻ, സിപിഎം ലോക്കൽ സെക്രട്ടറി വി.എൻ രാജേ ഷ്, ഡി.വൈ.എഫ്.ഐ നോർത്ത് മേഖലാ സെക്കട്ടറി പി.എൻ നിഷാദ്, പ്രസിഡന്റ്‌ വി ഷ്ണു പ്രസാദ് എന്നിവർ പങ്കെടുത്തു.