കാഞ്ഞിരപ്പള്ളി:വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായി അവഗണിക്കുകയും, പൊതു മേ ഖലാ സ്ഥാപനങ്ങളെ വിറ്റ് തുലക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റിനെതിരെ വിദ്യാർഥി പ്ര തിഷേധം. എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാ ഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ പെൺകുട്ടികളടക്കം അ ണിചേർന്നു. പേട്ട ഗവ: ഹൈ സ്കൂളിൽ നിന്നാരംഭിച്ച മാർച്ചിന് ശേഷം ഹെഡ് പോസ്റ്റാ ഫീസ് പടിക്കൽ ചേർന്ന പ്രതിഷേധ യോഗം എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗ വും, ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മറ്റി അംഗവുമായ എം.എ റിബിൻഷാ ഉ   ദ്‌ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് ശ്യാം മാത്യു അദ്ധ്യക്ഷനായി.ഏരിയാ സെക്രട്ട റി ബാരി എം.ഇർ ഷാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ മനു, ജിതിൻ, ജോസ്ഫിൻ, ആ സിഫ് എന്നിവർ പ്ര സംഗിച്ചു.

വാഴൂർ:പൊതു മേഖലയെ വിറ്റ് തുലയ്ക്കുന്ന കേന്ദ്ര ബജറ്റിനെതിരെ എസ്എഫ്ഐ നേ തൃത്വ ത്തിൽ പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ വാഴൂർ ഏരിയാ ക മ്മിറ്റി തീർത്ഥപാദപുരം പോസ്റ്റോഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് ഡി.വൈ. എഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റംഷാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏ രിയാ പ്രസിഡന്റ് ജസ്റ്റിൻ റെജി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വൈഷ്ണവി ഷാ ജി സംസാരിച്ചു. ഏരിയാ സെക്രട്ടറി രോഹിത് അജയ്കുമാർ സ്വാഗതവും ധനീഷ് കൃ ഷ്ണ നന്ദിയും പറഞ്ഞു.