എരുമേലി: എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻകാല നേതൃസംഗമം സംഘടിപ്പിക്കുന്നു. ഇന്നലെകളിലെ എസ് എഫ്ഐ എന്ന പേരിൽ ഫെബ്രു.28ന് പകൽ 5 മണി മുതൽ 8 വരെ എരുമേലി എംഇഎസ് കോളജ് ഓപ്പൺ ഹാളിലാണ് പരിപാടി. സംഗമത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമി തി രൂപികരണ യോഗം സിപിഐ (എം) എരുമേലി ലോക്കൽ സെക്രട്ടറി പി.കെ.ബാ ബു ഉദ്ഘാടനം ചെയ്തു.

വ്യാപാരഭവൻ ഹാളിൽ നടന്ന യോഗത്തിൽ അപർണ രതീഷ് അദ്ധ്യക്ഷയായി. എസ്എഫ്ഐ മുൻ കേന്ദ്ര കമ്മറ്റിയംഗം എം.എ.റിബിൻ ഷാ,സിഐടിയു പഞ്ചായത്ത് സെക്രട്ടറി ടി.പി. തൊമ്മി, വി പി വിജയൻ, അഷറഫ് എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറിയേറ്റംഗം ധീരജ് ഹരി പരിപാടി വിശദീകരിച്ചു. ഏരിയാ സെക്രട്ടറി ബാരി എം ഇർഷാദ് സ്വാഗതവും നിഖിൽ വിജയൻ നന്ദിയും പറഞ്ഞു. അഡ്വ.പി.ഷാനവാസ്, കെ.രാജേഷ് (രക്ഷാധികാരികൾ) എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ് (ചെയർ പേഴ്സൺ) ബാരി എം.ഇർഷാദ് (സെക്രട്ടറി) പി.കെ.ബാബു (ട്രഷറർ) എന്നിവർ ഭാരവാഹികളായ  സംഘാടക സമിതിയെ യോഗം തെരഞ്ഞെടുത്തു.