കാഞ്ഞിരപ്പള്ളി : പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കർഷക ദ്രോഹബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ഇന്ധന വില വർദ്ധനവ് പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ്എഫ്ഐ നേതൃത്വത്തിൽ സേവ് ഇന്ത്യാ മാർച്ച് – കാൽനട ജാഥ  സംഘടിപ്പിച്ചു. ചിറ്റടിയിൽ നിന്നും ആരംഭിച്ച  ജാഥ എസ്എഫ്ഐ മുൻ കേന്ദ്ര കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ജാഥാ ക്യാപ്റ്റനും എസ്എഫ്ഐ  ഏരിയാ സെക്രട്ടറിയുമായ  ബാരി എം.ഇർഷാദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജർ ജിതിൻ രാജു, ലിനു കെ ജോൺ, അപർണ രതീഷ്, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന സമാപന യോഗം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗം ധീരജ് ഹരി ഉദ്ഘാടനം ചെയ്തു.