കാഞ്ഞിരപ്പള്ളിയിലെ കായിക പ്രേമികളുടെ കണ്ണും മനവും ഇനി കുന്നേൽ സ്കൂൾ ഗ്രൗണ്ടിൽ.. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമങ്കത്തിന് ആദ്യദിനം എത്തിയത് നൂറുകണക്കിന് കായിക പ്രേമികൾ.. രഞ്ജു ചാക്കോ മെമ്മോറിയൽ ടൂർണ്ണമെന്റ് ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.

കരിപ്പാപ്പറമ്പില്‍ രഞ്ജു ചാക്കോ മെമ്മോറിയല്‍ ഓള്‍ കേരള ഫ്ളെ ഡ് ലൈറ്റ് ഫുഡ്ബോ ള്‍ ടൂര്‍ണമെന്‍റ്  കെ.എഫ്.സിയുടെ നേതൃത്വത്തില്‍ 25 മുതല്‍ ജനുവ രി 31 വരെ  വൈകു ന്നേരം 6.30 മുതല്‍ ഗവണ്മെന്‍റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

കേരളത്തിലെ 14 ജില്ലകളില്‍നിന്നും പ്രമുഖ ടീമുകള്‍ പങ്കെ ടുക്കുന്ന  ടൂര്‍ണമെന്‍റില്‍ ഒരു ദിവസം 15 കളികളാണ് ക്രമീകരിച്ചിരിക്കുന്നത്.ഒന്നാം സ മ്മാനമായി 30000 രൂപയും എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 15000  രൂ പയും ട്രോഫിയും നല്കും.   ബെസ്റ്റ് പ്ലെയര്‍, ഡിഫന്‍റര്‍, ഗോള്‍കീപ്പര്‍, എമേര്‍ജിംഗ് പ്ലെയ ര്‍  തുടങ്ങിയ സമ്മാനങ്ങളും നല്‍കും. മുന്‍ ഇന്ത്യന്‍ ഫുഡ്ബോള്‍ താരം ഐ.എം. വിജയ ന്‍ സമ്മാനദാനം നിര്‍വ്വഹി ക്കും.

സമാപനസമ്മേളനത്തില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ. അദ്ധ്യക്ഷതവഹിക്കും. ജി ല്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചിറക്കടവ് ഗ്രാമപഞ്ചായ ത്ത് പ്രസിഡന്‍റ്, അഡ്വ. ജയാശ്രീധര്‍, നോബിള്‍ മാത്യു,കെ.എഫ്.സി. പ്രസിഡന്‍റ് റ്റോണി അഗസ്റ്റിന്‍ നെല്ലാംതടം, സെക്രട്ടറി നോബിള്‍ മാത്യു കൈപ്പന്‍പ്ലാക്കല്‍, ട്രഷററാര്‍ റ്റോജി അഗസ്റ്റിന്‍ നെല്ലാംതടം, ജോസഫ് മൈക്കിള്‍ കരിപ്പാ പ്പറമ്പില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, മെഹര്‍ ഫിറോസ്,  ജെയിംസുകുട്ടി കരിപ്പാപ്പറമ്പി ല്‍, ആന്‍റണി മാര്‍ട്ടിന്‍  തുടങ്ങിയവര്‍ പ്രസംഗിക്കും.