പൊൻകുന്നം: എല്ലാവരും മുഖാവരണം അണിയണമെന്നുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേ ശം സമയബന്ധിതമായി നടപ്പിലാക്കുകയാണ് സജ്ജമാണ് ചിറക്കടവ് പദ്ധതിയിലൂടെ ബി ജെപി ചിറക്കടവ് പഞ്ചായത്തു കമ്മറ്റിയും സേവാഭാരതിയും.ഈ മാസം 21മുതൽ മാ സ്ക് നിർബന്ധമാക്കുന്ന സാഹചര്യത്തിൽ 21ന് മുൻപ് ചിറക്കടവ് പഞ്ചായത്തിലെ മുഴു വൻ വീടുകളിലും മാസ്കുകൾ എത്തിക്കുവാനാണ് ബിജെപിയും സേവാഭാരതിയും ല ക്ഷ്യമിടുന്നത്.പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിൽ നൽകുന്നതിനായി കാൽ ലക്ഷത്തിലധികം മാസ്ക്കുകളാണ് തയ്യാറാവുന്നത്.
നൂറ്റിയമ്പതിൽപരം മഹിളാ മോർച്ച സന്നദ്ധ പ്രവർത്തകർ സ്വന്തം വീടുകളിൽ ഇരുന്ന് മാസ്കുകൾ തയ്ക്കും. കഴുകി ഉപയോഗിക്കുന്നതിനായി കോട്ടൺ മാസ്കുകളാണ് വിത രണം ചെയ്യുന്നത്. സജ്ജമാണ് ചിറക്കടവ് പദ്ധതിയുടെ നാലാം ഘട്ട പ്രവർത്തനത്തിന് തു ടക്കം കുറിച്ചുകൊണ്ടാണ് എല്ലാ മുഖങ്ങൾക്കും മാസ്ക് എന്ന ദൗത്യം ബിജെപി സേവാ ഭാരതി പ്രവർത്തകർ ഏറ്റെടുക്കുന്നത്.ഇതോടെ കേരളത്തിലെ തന്നെ ആദ്യ സമ്പൂർണ്ണ മു ഖാവരണ പഞ്ചായത്ത് എന്ന പേരിന് ചിറക്കടവ് അർഹമാകും. പൊൻകുന്നത്തെ പ്രമു ഖ വസ്ത്രവ്യാപാരികളായ അത്തിയാലിൽ സിൽക്സും തകടിയേൽ സ്റ്റോഴ്സുമാണ് മാ സ്കുകൾക്കാവശ്യമായ മുഴുവൻ കോട്ടൺ തുണിത്തരങ്ങളും നൽകിയത്.