കൊടുങ്ങൂര്‍:സേവാഭാരതിയുടെ അഭിമുഖ്യത്തില്‍ വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊ തുഭക്ഷണശാല ആരംഭിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മുഖ്യകാര്യദര്‍ശി ഗരുഡധ്വ ജാ നന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിജെപി മേഖലാ സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. മനോജ്, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എസ്. ഹരികുമാര്‍, യുവമോര്‍ച്ച പഞ്ചാ യത്ത് കമ്മറ്റി പ്രസിഡന്റ് അരവിന്ദ് അജി, മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് മണ്ണാര്‍കുളം, പ്രസാദ് അംബിയില്‍,  സുരേഷ് അടിച്ചിലാവില്‍, വി. ബിജു, മനുരാജ് മമ്പുഴ, വി.കെ. സന്തോഷ്, ബിഎംഎസ് നേതാക്കളായ വി.സി. റെനീഷ് കെ.വി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
250 പേര്‍ക്ക് ദിവസേന ഭക്ഷണപ്പൊതി വീടുകളില്‍ എത്തിച്ചു നല്‍കും. പോലീസു കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കടത്തിണ്ണകളില്‍ കഴിയുന്നവര്‍, വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, രോഗബാധിതര്‍ എന്നിവര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.